ഫുട്‌ബോളിനെ സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവരാണ് കേരളീയര്‍; ഇഷ്ഫാഖ്

കോഴിക്കോട്: ഇന്നലെ റയല്‍ കാശ്മീര്‍ ഗോകുലം കേരളക്കെതിരെ ഉന്നയിച്ച രൂക്ഷപരാമര്‍ശങ്ങളോട് പ്രതികരിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവും കാശ്മീരി ഫുട്‌ബോളറുമായ ഇഷ്ഫാഖ് രംഗത്ത്. കേരളത്തില്‍ ജനങ്ങളെ തനിക്ക് അറിയാം. അവര്‍ക്ക് ഫുട്‌ബോളിനെ സ്‌നേഹിക്കാനെ അറിയുകയുള്ളൂ എന്നാണ് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞത്.

കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹികളെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ റയല്‍ കാശ്മീര്‍ അധികൃതര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വലിയ സംഭവമായി ആഘോഷിക്കേണ്ടതില്ല എന്ന് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. കേരളത്തില്‍ ജനങ്ങളെ തനിക്ക് അറിയാം. അവര്‍ക്ക് ഫുട്‌ബോളിനെ സ്‌നേഹിക്കാനെ അറിയുകയുള്ളൂ എന്നും ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. താന്‍ മൂന്ന് വര്‍ഷം കേരളത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ചതാണ് അവരുടെ സ്‌നേഹം തനിക്ക് അറിയാമെന്നും ഇഷ്ഫാഖ് പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രെയിനിങുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തില്‍ റിയല്‍ കാശ്മീര്‍ കോഴിക്കോട് സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കടക്കുകയും ഗോകുലം ഒഫീഷ്യല്‍സിനെതിരെ മോശം രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഒക്കെ നടത്തിയ ശേഷം ഗോകുലത്തെ പ്രതിക്കൂട്ടിലാക്കാനും റിയല്‍ കാശ്മീര്‍ ശ്രമിച്ചു. ഗോകുലം റിയല്‍ കാശ്മീരിനെതിരെ എഐഎഫ്എഫില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top