ഈസ്റ്റര്‍ ദിനാശംസകളോടെ ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍
ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top