ഇഷ്‌കിനെതിരെ നെഗറ്റീവ് കമന്റ്; കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ടെന്ന്…

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന സമയത്ത് ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുമായി വന്നയാള്‍ക്ക് സംവിധായകന്‍ നല്‍കിയ കുറിക്കു കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു പ്രണയകഥയല്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഇഷ്‌ക് മലയാളിയുടെ സദാചാരത്തെ കുറിച്ചാണ് പറയുന്നത്. ‘ചിത്രം പല സിനിമകളുടെ കോപ്പിയാണെന്നും മലയാളത്തിലായത് കൊണ്ടാണ് സ്വീകരിക്കപ്പടുന്നതെന്നും പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞ് ഇറങ്ങും എന്നായിരുന്നു ചിത്രത്തെ മോശമായി വിമര്‍ശിച്ചു കൊണ്ടുള്ള യുവാവിന്റെ കമന്റ്. ഇയാളുടെ ഈ കമന്റ് പങ്കുവച്ചു കൊണ്ട് അനുരാജ് കുറിച്ചത് ഇങ്ങനെയാണ്.

‘ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..’എന്നായിരുന്നു അനുരാജിന്റെ മറുപടി. നിരവിധി പേരാണ് സംവിധായകന്‌ പിന്തുണയുമായ് രംഗത്ത് വന്നിരിക്കുന്നത്.

Top