‘ഇഷ്‌ക്’ തെലുങ്കില്‍; പ്രിയ വാര്യര്‍- തേജ സജ്ജ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം, ആന്‍ ശീതള്‍ ജോഡിയില്‍ ഒരുക്കിയ പ്രണയകഥയല്ലാത്ത ‘ഇഷ്‌ക്’. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡില്‍ അവസാന റൗണ്ട് വരെ മാറ്റുരച്ച അനുരാജ് മനോഹര്‍ ചിത്രം തെലുങ്കിലേക്കുമെത്തുകയാണ്.

‘ഇഷ്‌ക് നോട്ട് എ ലൗ സ്റ്റോറി’ എന്ന ടൈറ്റിലില്‍ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത്. പ്രിയ വാര്യര്‍, തേജ സജ്ജ എന്നിവര്‍ മുഖ്യതാരങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

എസ്.എസ് രാജു സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് സ്വര സാഗര്‍ മഹതിയാണ്. സാം കെ. നായിഡു ഛായാഗ്രഹണവും വര പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്ന ഇഷ്‌ക് മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മിച്ചത്.

എന്‍.വി പ്രസാദ്, പരാസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവരായിരുന്നു റീമേക്കിന്റെ നിര്‍മാതാക്കള്‍. ഈ മാസം 23ന് ത്രില്ലര്‍ ചിത്രം തിയേറ്ററുകളിലെത്തും.

 

Top