പരിക്കില്‍ നിന്നും മുക്തനായി ഇഷാന്ത് ശര്‍മ; ന്യൂസീലന്‍ഡ് പരമ്പരയില്‍ കളിക്കും

വെല്ലിങ്ടണ്‍: പരിക്കേറ്റ ഇഷാന്ത് ശര്‍മ ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഇതോടെ ആരാധകര്‍ ആവേശത്തിലാണ്. നേരത്തെ താരം ന്യൂസീലന്‍ഡ് പരമ്പര കളിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പരിക്ക് ഭേദമായതോടെ പരമ്പരയില്‍ എത്തുമെന്ന് ഉറപ്പായി.

ഇഷാന്തിന്റെ വലത് കാല്‍ പാദത്തിനായിരുന്നു പരിക്കേറ്റത്. ജനുവരി 20ന് നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ആയിരുന്നു പരിക്ക് സംഭവിച്ചത്. പരിക്ക് പറ്റിയതിന് ശേഷം ജീവിതം റോളര്‍ കോസ്റ്റിലെ റൈഡേ പോലെയായിരുന്നുവെന്ന് ഇഷാന്ത് ട്വീറ്റ് ചെയ്തിരുന്നു.

ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശികിന് നന്ദി പറയുന്നുവെന്നും കൗശികിനൊപ്പമുള്ള ചിത്രത്തോടെ ഇഷാന്ത് ട്വീറ്റ് ചെയ്തു.

Top