Ishant Sharma

പിഎല്‍ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന മൂല്യമുള്ള ഏഴ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേസര്‍ ഇശാന്ത് ശര്‍മയും. രണ്ട് കോടി അടിസ്ഥാന മൂല്യമുള്ള കളിക്കാരുടെ പട്ടികയില്‍ അംഗബലം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഇംഗ്ലണ്ട് ആണ്.

ഏകദിന ട്വന്റി20 നായകനായ ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് തുടങ്ങിയവരാണ് ഏഴംഗ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് താരങ്ങള്‍.രണ്ട് കോടി അടിസ്ഥാന വിലയുള്ള മറ്റ് താരങ്ങള്‍ ഓസീസ് പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കുമ്മിന്‍സ്, ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് തുടങ്ങിയവരാണ്.

ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലില്‍ ഇടം പിടിച്ചിരിക്കുന്നത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ ഒരിക്കലെങ്കിലുംപ്രതിനിധീകരിച്ചിട്ടുള്ളവരാണ്.ഇശാന്ത് ശര്‍മയൊഴികെയുള്ള മറ്റ് 23 പേര്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്.ഫെബ്രുവരി 20 നാണ് താരലേലം നടക്കുക.

Top