Ishant Sharma, Ben Stokes and five others who can start a bidding war at IPL 2017 auction

ബെംഗളൂരു:ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റന്‍ എയിന്‍ മോര്‍ഗനും ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും ശ്രദ്ധാകേന്ദ്രങ്ങള്‍. ഇരുവരും ഉള്‍പ്പടെ ഏഴ് താരങ്ങള്‍ക്ക് രണ്ടു കോടി രൂപയാണ് അടിസ്ഥാനവില.

പേസര്‍ ഇഷാന്ത് ശര്‍മ, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ജലോ മാത്യൂസ്, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരും അടിസ്ഥാനവില രണ്ടു കോടി ഉള്ളവരാണ്.

ജോണി ബെയിര്‍‌സ്റ്റോ, ബ്രാഡ് ഹാഡിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, നഥാന്‍ ലയോണ്‍, കെയ്ല്‍ ആബോട്ട് എന്നിവര്‍ക്ക് 15 കോടിയാണ് അടിസ്ഥാനവില.

ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലില്‍ ഇടം പിടിച്ചിരിക്കുന്നത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ ഒരിക്കലെങ്കിലും പ്രതിനിധീകരിച്ചിട്ടുള്ളവരാണ്.

ഇശാന്ത് ശര്‍മയൊഴികെയുള്ള മറ്റ് 23 പേര്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്.ഫെബ്രുവരി 20 നാണ് താരലേലം നടക്കുക.

Top