ജോസ് തോമസിന്റെ പുതിയ ചിത്രം ‘ഇഷ’; ഫസ്റ്റ് ലുക്ക് പുറത്ത്

സംവിധായകന്‍ ജോസ് തോമസിന്റെ പുതിയ ചിത്രം ഇഷയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. സ്വര്‍ണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

താന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ചിത്രമാണ് ഇതെന്ന് കഴിഞ്ഞ ദിവസം ജോസ് തോമസ് തന്റെ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. വിഷ്യല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തത് സുകുമാര്‍ എംടിയാണ്.

Top