ഹൊറര്‍ ചിത്രം ‘ഇഷ’യുടെ ടീസര്‍ നാളെ പുറത്തിറങ്ങും

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ‘ഇഷ’യുടെ ടീസര്‍ നാളെ പുറത്തിറക്കും. ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലം തോന്നിപ്പിക്കുന്ന പോസ്റ്റര്‍ നേരത്തെ പുറത്ത്‌വിട്ടിരുന്നു.

സ്വര്‍ണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ‘ഇഷ’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്. സുകുമാര്‍ എംടിയാണ് ക്യാമറ ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിഷ്യല്‍ ഡ്രീംസിന്റെ ബാനറിലാണ്.

മാട്ടുപ്പെട്ടി മച്ചാന്‍, സുന്ദര പുരുഷന്‍, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആണ് ജോസ് തോമസ്.

Top