മികച്ച വനിത ക്രിക്കറ്റ് കമന്റേറ്ററായി ഇഷ ഗുഹ

മികച്ച വനിത ക്രിക്കറ്റ് കമന്റേറ്ററായി ഫോക്‌സ് ക്രിക്കറ്റിന്റെ ഇഷ ഗുഹയെ ലാസ്റ്റ് വേര്‍ഡ് സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ കൂടിയാണ് ഇഷ. ഇഷയുടെ ശബ്ദത്തില്‍ ക്രിക്കറ്റിനോടുള്ള സ്‌നേഹവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ലാസ്റ്റ് വേര്‍ഡ് എന്ന പ്രസിദ്ധീകരണം പറഞ്ഞു.

ഇഷ എക്കാലത്തേയും മികച്ച വനിത കമന്റേറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് കരിയറില്‍ ഇംഗ്ലണ്ടിനു വേണ്ടി 18.93 ആവറേജില്‍ നൂറിലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ ഇഷ നേടിയിട്ടുണ്ട്.

ഇഷയെ കൂടാതെ അന്‍ജും ചോപ്ര, മേല്‍ ജോണ്‍സ്, എബ്നോയി റെയിന്‍ഫോര്‍ഡ്-ബ്രെന്റ്, ലിസ സ്ഥലേക്കര്‍ എന്നിവരും പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

Top