ഇഷ ഡിയോളിന് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്ക് വച്ച് താരം

ബോളിവുഡ് താരം ഇഷ ഡിയോളിനും ഭര്‍ത്താവ് ഭരത് ടക്താനിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് താരം താന്‍ ഒരമ്മയായെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക വച്ചു. ഇരുവരുടെയും രണ്ടാമത്തെ കുട്ടിക്ക് മിരായ ടക്താനി എന്നാണ് പേരിട്ടിരിക്കുന്നത്.

ജനുവരിയിലാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം ഇഷ വെളിപ്പെടുത്തിയത്. മൂത്ത മകള്‍ രാധ്യ ടക്താനി സോഫയില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗര്‍ഭിണിയാണെന്ന് വിവരം ഇഷ ആരാധകരുമായി പങ്കുവച്ചത്.

രാധ്യയുടെ ജനനത്തിന് മുമ്പ് ഇഷ ഡിയോളിന്റെ ബേബി ഷവറും ‘രണ്ടാം വിവാഹ’വും ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിറവയറുമായി ഇഷ രണ്ടാമതും വിവാഹം ചെയ്തത് ഭര്‍ത്താവ് ഭരത് ടക്താനിയെ തന്നെയാണ്.

ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ചടങ്ങിന്റെ ഭാഗമായാണ് പുനര്‍വിവാഹം നടത്തിയത്. സിന്ധി വിശ്വാസികളായ ഭരത് ടക്താനി സിന്ധിയുടെ വീട്ടുകാരാണ് ഇഷയുടേയും ഭരതിന്റെയും പുനര്‍വിവാഹം നടത്തിയത്.

ഇവരുടെ ആചാരപ്രകാരം ബേബി ഷവര്‍ ദിനത്തില്‍ വധുവായെത്തിയ പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്ന് കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് ചടങ്ങ്. ഗോത്ത് ബാരിയെന്നാണ് ഈ ചടങ്ങിന്റെ പേര്. സൂപ്പര്‍താരം ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ ഡിയോള്‍.

Top