കോടികള്‍ പൊടിപൊടിച്ച് അംബാനി, ഇഷയുടെ രാജകീയ വിവാഹം ഇന്ന്; ചെലവ് 720 കോടി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം ഇന്ന് നടക്കും. പിരമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണ് വരന്‍. വിവാഹത്തിന്റെ ചെലവ് 100 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടി രൂപ വരും. രാജകീയ വിവാഹങ്ങളുടെ പട്ടികയാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്ന

ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തില്‍ ബ്രിട്ടിഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പു നടന്ന വിവാഹത്തോട് കിടപിടിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് ഈ തുക ചെലവാകുന്നത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ്. നഗരത്തിലെ പ്രശസ്തമായ ഈ 27 നിലകെട്ടിടത്തില്‍ കനത്ത സുരക്ഷയാണു ഒരുക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ വിവാഹപൂര്‍വ ചടങ്ങുകളില്‍ ബിയോണ്‍സ് നൗള്‍സിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികള്‍, ഹിലറി ക്ലിന്റന്‍, ഹെന്റി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിരുന്നു.

നൂറിലധികം ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടില്‍ നിന്ന് അതിഥികള്‍ക്കായി പറന്നുപൊങ്ങിയത്. 5100 പേര്‍ക്ക് നാലുദിവസം മൂന്നുനേരം ഭക്ഷണവും ഇന്ത്യന്‍ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദര്‍ശനശാലയും നഗരത്തില്‍ ഒരുക്കിയിരുന്നു.

Top