ഇഷ അംബാനി റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണാകും

റിലയൻസ് കമ്പനിയുടെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർമാനായി ഇഷ അംബാനിയെ നിയമിക്കാൻ ഒരുങ്ങുന്നു. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ എത്തുന്നത്. റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും ഓയിൽ-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30കാരിയായ ഇഷ.

Top