ഐഎസ്എഫ് സഖ്യധാരണയെ ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സഖ്യ ധാരണകളെ ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടങ്ങിയിരിക്കുന്നത്. സഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്‌പ്പോര്‌ തുടരുകയാണ്.

സഖ്യനീക്കത്തിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി ആനന്ദ് ശര്‍മ രംഗത്തെത്തിയിരുന്നു. സഖ്യം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് പറഞ്ഞ ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. ഇതോടെയാണ് പാര്‍ട്ടിക്കകത്ത് ഭിന്നതയുണ്ടായത്.

ഐ.എസ്.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് നാണക്കേടും വേദനാജനകവുമായ കാര്യമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ആനന്ദ് ശര്‍മ്മയുടെ വാക്കുകള്‍ ബി.ജെ.പിക്ക് ആയുധമാകുമെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. സഖ്യത്തിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ലെന്നും എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും ചൗധരി വ്യക്തമാക്കി.

Top