കൊവിഡില്‍ ജാഗ്രത; ഐ.സ്.സി, ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.സ്.സി ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവെച്ചു.

നേരത്തെ സി.ബി.എസ്.ഇ പരീക്ഷകളും മാറ്റിവെച്ചിരുന്നു. 31 വരെയുള്ള സി.ബി.എസ്.ഇ പരീക്ഷകളാണ് മാറ്റിവെച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തീരുമാനം.

യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

ആരോഗ്യ സര്‍വ്വകലാശാല മാര്‍ച്ച 31 വരെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

അരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു. തുടര്‍ന്നുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുന്നു.

കണ്ണൂര്‍, എംജി, കേരള സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളുടെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കി.

Top