നിര്‍മാതാവ് ബ്രാഡ്ലി തോമസിന്റെ ഭാര്യ ഇസബെല്ല തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നിര്‍മാതാവ് ബ്രാഡ്ലി തോമസിന്റെ ഭാര്യ ഇസബെല്ല തോമസി(39)നെ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ജലീല്‍ ഇസബെല്ല താമസിച്ചിരുന്ന ഹോട്ടലിന് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. ഉയരത്തില്‍ നിന്ന് വീണതാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. ജനുവരി 29 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടുകിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും ഇസബെല്ല ചാടിയതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2018 ലാണ് നിര്‍മാതാവ് ബ്രാഡ്‌ലി തോമസിനെ ഇസബെല്ല വിവാഹം ചെയ്യുന്നത്. രണ്ട് മക്കളുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ‘കില്ലേര്‍സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബ്രാഡ്‌ലി തോമസ്. ഡമ്പ് ആന്‍ഡ് ഡമ്പര്‍, ദെയര്‍ ഈസ് സംതിങ് അബൗട്ട് മേരി, കിങ്പിന്‍, ഷാലോ ഹാള്‍, ഹാള്‍ പാസ്, മ്യൂള്‍ എന്നീ ചിത്രങ്ങളുടേയും ഭാഗമായി ബ്രാഡ്‌ലി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top