IS ;two ‘spies’ and shoot them in the head

സിറിയ: വ്യത്യസ്തമായ വധശിക്ഷകള്‍ നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഐഎസ് ഭീകരര്‍. തലയറുത്തും തീയില്‍ ചുട്ടും കുട്ടികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയും അവര്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സിറിയയില്‍ നടന്നതും ഇതിന് മുന്‍പ് നടപ്പാക്കാത്തതും അതുപോലെ തന്നെ ക്രൂരവുമായ വധശിക്ഷയായിരുന്നു. ചാരന്മാരെന്നാരോപിച്ച് രണ്ട് യുവാക്കളെ കുരുശില്‍ കെട്ടിയിട്ട ശേഷം തലയില്‍ വെടിവെച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇവരെ കൊല്ലാന്‍ ഉപയോഗിച്ച തോക്കിനു മുന്നില്‍ ക്യാമറ ഘടിപ്പിച്ചിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സിറിയയിലെ ഐഎസ് താവളമായ റാഖ്വയിലായിരുന്നു കൊലപാതകം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഐഎസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റാഖ്വയിലാണ് കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

കണ്ണു കെട്ടിയ ശേഷം ഓരോരുത്തരേയായി കുരിശില്‍ കെട്ടുകയാണ് ചെയ്തത്. ഇരുവരും ചെയ്ത കുറ്റം ജനങ്ങള്‍ക്ക് മുന്‍പില്‍ വായിക്കുന്നുണ്ട്. അതിനുശേഷം തലയ്ക്ക് സമീപം തോക്കു കൊണ്ടു വന്ന് വെടിവെയ്ക്കുന്നു. കൊലപാതകത്തിന് ശേഷം ഇരുവരും ചെയ്ത കുറ്റം വലിയ പേപ്പറുകളിലെഴുതി ഇവരുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

Top