ആക്രമിക്കുമെന്ന്‌ ഐഎസിന്റെ ഭീഷണി കത്ത് ; മുംബൈയില്‍ സുരക്ഷ ശക്തമാക്കി

ISIS

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഐ.എസ് ആക്രമണമുണ്ടാവുമെന്ന് എഴുതിയ കത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തു.

ഭീഷണി കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈ ഛത്രപതി വിമാനത്താവളത്തിലെ കാര്‍ഗോ പരിസരത്തുള്ള ശുചിമുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.

2018 ജനുവരി 26ന് ഐ.എസിന്റെ നേതൃത്വത്തില്‍ അക്രമണം നടത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും ചെയ്തതായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.

എന്നാല്‍, 2015ലെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായും സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

അന്ന് ശുചിമുറിയുടെ ചുവരുകളില്‍ എഴുതിയ നിലയിലായിരുന്നു.

അനവധിപേര്‍ വന്നുപോകുന്ന ഇവിടെ ഭീഷണി സന്ദേശം എഴുതിയതാരെന്ന് കണ്ടുപിടിക്കാനുള്ള പെടാപ്പാടിലാണ് മുംബൈ പോലീസ്.

Top