മലയാളികളുടെ ആയിഷ ഇഷ തല്‍വാര്‍ ‘ബി ടൗണിലേക്ക്’ അരങ്ങേറുന്നത് ഇപ്പഴോ?

ലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരമാണ് ഇഷ തല്‍വാര്‍. മലയാളത്തിന് പുറമെ ടോളിവുഡിലും കോളിവുഡിലും താരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞഇരുന്നു.

എന്നാല്‍ അടുത്തതായി ഇപ്പോള്‍ ഇഷ ബോളിവുഡിലെ തന്റെ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.

സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ‘കാലകാണ്ടി’യില്‍ ഇഷയാണ് നായികയായി എത്തുന്നത്.

ഒരു ഫോട്ടോ ഗ്രാഫറായാണ് ഇഷ ചിത്രത്തില്‍ എത്തുക.

സല്‍മാന്‍ നായകനായ ട്യൂബ് ലൈറ്റില്‍ അഭിനയിച്ചിരുന്നെങ്കിലും ബോളിവുഡിലെ തന്റെ അരങ്ങേറ്റം ഇപ്പോഴാണ്‌ എന്നാണ് താരം പറയുന്നത്.

Top