ചൈനയുമായുള്ള സംഘര്‍ഷം ദൈവ പ്രവൃത്തിയാണോ; പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനയ്ക്ക് സമാനമായ പ്രതികരണമാണ് രാഹുലും നടത്തിയത്. ചൈന നമ്മുടെ പ്രദേശം കയ്യടിക്കിയിരിക്കുന്നു. അത് എപ്പോള്‍ തിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

കോവിഡ് പകര്‍ച്ചവ്യാധി ദൈവത്തിന്റെ പ്രവൃത്തിയാണെന്നായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നടപ്പുവര്‍ഷം സാമ്പത്തികമായി ചുരുങ്ങും. പകര്‍ച്ചവ്യാധി ജി.എസ്.ടി. വരുമാനത്തെയും സാരമായി ബാധിച്ചെന്നും കൗണ്‍സിലിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Top