IS terrorists arrest Delhi

Terrorists

ന്യൂഡല്‍ഹി: ഐ എസ് ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേര്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്.

ജലനന്തര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമായി സംയുക്തമായി ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

മുംബൈ തീരത്തുകൂടി ഭീകരരെന്നു സംശയിക്കുന്ന മൂന്നു പേര്‍ കടന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സംഘം അന്വേഷണം ശക്തമാക്കിയത്.

Top