സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനുനേരെ ഐഎസ് ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു

syria

ഡമാസ്‌കസ്: സിറിയയിലെ ഹസാക് പ്രവിശ്യയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു.

സിറിയ ഇറാക്ക് അതിര്‍ത്തിയിലെ ക്യാമ്പിലാണ് ചാവേറുകള്‍ സ്‌ഫോടനം നടത്തിയത്. അഞ്ച് ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാക്കിലേക്ക് കടക്കാന്‍ കാത്തിരുന്ന അഭയാര്‍ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചാവേര്‍ സ്‌ഫോടനത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Top