ഐഎസ് റിക്രൂട്ട്‌മെന്റ്; അറസ്റ്റിലായ ഹബീബ് റഹ്മാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

കാസര്‍ഗോഡ്: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഐഎസില്‍ ചേരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹബീബ് ഇറാനിലേക്ക് പോയത്. മസ്‌കറ്റ്, ഒമാന്‍ വഴിയായിരുന്നു ഹബീബടങ്ങുന്ന സംഘം ഇറാനിലെത്തിയത്.

പ്രതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍.

Top