കണങ്കാലിന് പരിക്ക്: ദക്ഷിണാഫ്രിക്കന്‍ പര്യടനം ശിഖര്‍ ധവാന് നഷ്ടമായക്കും

dhawan

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നഷ്ടമായേക്കുമെന്നു സൂചന. താരത്തിന്റെ കണങ്കാലിനേറ്റ പരിക്കാണ് കാരണമെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന അംഗം വെളിപ്പെടുത്തിയത്. ധവാനെ എംആര്‍ഐ സ്‌കാനിംഗിനു വിധേയമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് ഫിസിയോ സെലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടില്ല.ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ധവാന്‍ കളിച്ചേക്കില്ലെന്നാണു സൂചന.

ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടുന്നത്. അഞ്ചിന് കേപ്ടൗണിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. മത്സരത്തിനു മുമ്പ് ധവാന്‍ ഫിറ്റ്‌നസ് തെളിയിച്ചില്ലെങ്കില്‍ മുരളി വിജയ്‌ക്കൊപ്പം കെ.എല്‍.രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ധവാന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ ടീമില്‍ നാലാം ഓപ്പണറായി തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ അഭിനവ് മുകുന്ദിനെ ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Top