റഷ്യ-യുക്രൈന്‍ യുദ്ധം; പ്രചരിക്കുന്നതെല്ലാം സത്യമല്ല, പിന്നിലെ യാഥാര്‍ത്ഥ്യമറിയാം

കീവ്: റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ദിനംപ്രതി നമുക്ക് മുന്നിലെത്തുന്നത്. ഷെല്ലാക്രമണങ്ങളുടെയും സ്‌ഫോടനപരമ്പരകളുടെയും ഭീകരതകള്‍ വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. എന്നാല്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സത്യാവസ്ഥകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അധിനിവേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പകുതിയും വ്യാജമാണെന്ന് നെറ്റിസണ്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്. യുദ്ധത്തിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന മിക്ക ചിത്രങ്ങളും സിനിമാസെറ്റുകളിലേതാണെന്നും ഇവര്‍ കാണിച്ചുതരുന്നു. യുദ്ധത്തെ ഭീകരമായി ചിത്രീകരിക്കുന്നതിലെ പാശ്ചാത്യ പ്രചാരണങ്ങളുടെ പങ്കിനെക്കുറിച്ചും ഇവര്‍ സംശയമുന്നയിക്കുന്നുണ്ട്.

 

https://twitter.com/Riv_Incognito/status/1499519204881543172?s=20&t=NAVwWO4iVn5o6cqs6vFPLA

https://twitter.com/jgdkshitij/status/1498566310242185216?s=20&t=OiUtmM1vr2SSi63A5oq2zw

Top