is relaton;nia arrested a man

തിരുനല്‍വേലി : ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരു മലയാളിയേ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശിയായ സുബ്ഹാനിയെ തിരുനല്‍വേലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ പിടിയിലായവരുടെ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി പ്രതിയെ വൈകിട്ട് കൊച്ചിയിലെത്തിക്കും.

തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ആറുപേരെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

അഞ്ചുമലയാളികള്‍ ഉള്‍പ്പെയുള്ളവരെയാണ് ഇന്നലെ എന്‍ഐഎ സംഘം കണ്ണൂരിലെ പാനൂരില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നുമായി അറസ്റ്റുചെയ്തത്. ഐഎസ് ബന്ധം സ്ഥിരീകരിക്കുന്ന സന്ദേശങ്ങള്‍ ഇവരുടെ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.

ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെക്കൂടി കണ്ടെത്താനാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ ശ്രമം. അറസ്റ്റിലായവരുടെ പേരില്‍ യുഎപിഎ അടക്കം എട്ടുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇവരെ രഹസ്യകേന്ദ്രത്തില്‍ ഇന്നലെ രാത്രിവൈകിയും എന്‍ഐഎ സംഘം ചോദ്യം ചെയ്തു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം പാനൂര്‍ കനകമലയില്‍ തീവ്രവാദസംഘം തമ്പടിച്ചതിനെക്കുറിച്ചും ഇവര്‍ക്ക് പ്രാദേശീകമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതും സംബന്ധിച്ചും ലോക്കല്‍ പൊലീസും അന്വേഷിക്കുന്നുണ്ട്.

Top