is relation ; nia arrested 5 people at kanur

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ കാട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. വടകര ചൊക്ലി സ്വദേശികളെയാണ് പിടികൂടിയത്.ഇവര്‍ സമൂഹ മാധ്യമത്തില്‍ ഐ.എസ് അനുകൂല ആശയങ്ങള്‍ പ്രചരിപ്പിച്ചതായും കണ്ടെത്തിട്ടുണ്ട്.

വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചാണ് എന്‍ഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്.

മൂന്ന് മണിയോട്കൂടി വന്‍ പൊലീസ് സന്നാഹത്തോടെ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്.

അതേസമയം പൊലീസ് കേസിനെക്കുറിച്ചോ കസ്റ്റഡിയിലുള്ളവരെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരുമായി എന്‍ഐഎ സംഘം മടങ്ങി.

Top