ഇന്ത്യയെ നേരിടാൻ പാക്ക് ‘കൈ’ കരുത്ത്, തെളിവ് സഹിതം പുറത്ത്

ഡാക്കിൽ ഇന്ത്യൻ സുരക്ഷ സേനയെ നേരിടാൻ ചൈന, പാക് സേനയുടെ സഹായം തേടിയതായി റിപ്പോർട്ട്. ഒരു ചൈനീസ് മാധ്യമപ്രവർത്തകനാണ് വീഡിയോ സഹിതം ട്വിറ്ററിൽ വിവരം പുറത്തു വിട്ടത്.

പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൈനീസ് ഭടൻമാർക്കൊപ്പം ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒരാളെ കാണാൻ സാധിക്കും. ഇയാൾ പാകിസ്ഥാനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവർത്തകൻ പങ്കുവയ്ക്കുന്നത്. ഇതുതന്നെയാണ് ഈ മേഖലയിലെ വിദഗ്ദ്ധരും വ്യക്തമാക്കുന്നത്.

ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യൻ സൈനികരെയും നേരിടാൻ ചൈനീസ് ഭടൻമാരെ സഹായിക്കാനാണ് പാകിസ്ഥാൻ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചൈനയുടെ പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അവശ്യഘട്ടങ്ങളിൽ ആയുധം പ്രയോഗിക്കുവാനുള്ള നിർദ്ദേശമടക്കം ഡൽഹിയിൽ നിന്നും അതിർത്തിയിലെ സൈനികർക്ക് ലഭിച്ചിട്ടുണ്ട്.

ഭീകരവിരുദ്ധ വേട്ടകളിൽ സജീവമായി ഏർപ്പെടുന്ന ഇന്ത്യൻ സൈനികർക്ക് യുദ്ധസമാനമായ പരിശീലനമാണ് ജമ്മുകാശ്മീരിലടക്കം ലഭിക്കുന്നത്. ശൈത്യമേഖലകളിൽ നിരന്തരം ഡ്യൂട്ടിചെയ്യുന്ന ഇന്ത്യൻ ഭടൻമാർക്ക് അതിനാൽ ലഡാക്ക് വലിയ അളവിൽ ഭീഷണിയാവുന്നതുമില്ല. എന്നാൽ ചൈനീസ് ഭടൻമാരെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണെന്നും ഇതിനെ മറികടക്കാനാണ് ചൈന പാകിസ്ഥാന്റെ സഹായം തേടിയതെന്നും പറയുന്നു.

പാകിസ്ഥാന്റെ കൈവശമുള്ള ഗിൽജിറ്റ്ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കാർഡുവിൽ ഇന്ധനം നിറയ്ക്കുന്നതിനായി ചൈനീസ് വിമാനങ്ങൾ എത്തിയതിന്റെ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയുടെ സഹായത്തോടെ സ്‌കാഡു എയർബേസ് പാകിസ്ഥാൻ നവീകരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് പാക് സഹായം നൽകിയാൽ ഇന്ത്യയുടെ കരുത്ത് ഒരിക്കൽ കൂടി പാകിസ്ഥാൻ അറിയുമെന്ന് തീർച്ചയാണ്.

Top