അമിതവണ്ണമാണോ പ്രശ്നം? എന്നാൽ ഇനി തേൻ ഈ രീതിയിൽ കഴിച്ചു നോക്കൂ

മിതവണ്ണം കാരണം ബോഡിഷെമിങ് നേരിടുന്നവർ ഒരുപാടാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ ആവാതെ വിഷമിക്കുന്നവർക്കായി ഇതാ ഒരു പ്രതിവിധി. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. യഥാർഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ തേൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നതാണ് താഴേ കൊടുത്തുതിരിക്കുന്നത്.

ഒന്ന്.

ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തു കുടിക്കാം. കറുവാപ്പട്ട വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയുടെ ആന്റിമൈക്രോബയൽ, ആന്റിപാരാസിറ്റിക് ഗുണങ്ങൾ എക്കാലത്തെയും ആരോഗ്യകരമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ഇത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഇൻസുലിൻ പ്രവർത്തനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്.

ഒരു സ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.

Top