Is menstruation a tool to measure the purity of women?: Supreme Court asks Sabarimala temple

sabarimala

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ല ഉള്ളതെന്നാണ് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചത്. ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോല്‍ എന്ന് സുപ്രിംകോടതി ചോദിച്ചു. പുരുഷന്മാരുടെ ശുദ്ധി അളക്കുന്നതിനുള്ള മാനദണ്ഡമെന്തെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞു.

Top