പാരിസിൽ ഐഎസിന്റെ കത്തിയാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു, അഞ്ചു പേർക്കു പരിക്ക്

പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മധ്യ പാരിസിലെ ഒപെറയിൽ ഭക്ഷണശാലകൾക്കു പേരുകേട്ട തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.

വഴിയാത്രക്കാരെ ലക്ഷ്യമിട്ട് അക്രമി കത്തിവീശുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ ജനങ്ങൾ പരിസരത്തുള്ള കഫേകളിലും റസ്റ്ററന്റുകളിലും ഒളിച്ചു. ഇതോടെ അക്രമി ഇവിടങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചെറുത്തു. സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 245 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top