ഐ എസ് റിക്രൂട്ട്മെന്‍റ് കേസ് ; ഓച്ചിറ സ്വദേശി ഫൈസല്‍ അറസ്റ്റില്‍

കൊല്ലം : കേരളത്തില്‍ ഐഎസ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ ഓച്ചിറ സ്വദേശി ഫൈസല്‍ എന്‍ഐഎ കസ്റ്റഡിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്ഫോടനപദ്ധതിയിട്ട റിയാസ് അബൂബക്കറുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് നിഗമനം.

കേരളത്തില്‍ ചാവേര്‍ സ്ഫോടനത്തിന് തീവ്രവാദ സംഘടനയായ ഐ എസ് പദ്ധതി ഇട്ടിരുന്നുവെന്നും ഇതില്‍ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്നും എന്‍ ഐ എ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സ്ഫോടനത്തിന് പദ്ധതിയിട്ടതിന്‍റെ മുഖ്യ സൂത്രധാരന്‍ റിയാസ് അബൂബക്കറിനെ നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോ‍ഴാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഐഎക്ക് വ്യക്തമായത്.

Top