സുധ കൊങ്ങരയുടെ ചിത്രത്തില്‍ കാളിദാസ് ജയറാം ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലോ?

സംവിധായിക സുധ കൊങ്ങരയും കാളിദാസ് ജയറാമും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. ചിത്രത്തില്‍ കാളിദാസ് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാളിദാസിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ഭവാനി ശ്രീയും ശാന്തനു ഭാഗ്യരാജുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം ഒരുക്കുന്നത്.

ഒരു പക്കാ കഥൈ, മീന്‍ കുഴമ്പും മണ്‍ പാനയും എന്നിവയാണ് കാളിദാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top