തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അതൃപ്തി ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാന്‍ തയാറായില്ല

തൃശൂര്‍ : തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അതൃപ്തിയെന്ന് സൂചന. വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാന്‍ തയാറായില്ല. മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നില്ലെന്ന് അറിയിച്ചു. നാളെ വടകരയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് തൃശൂരിലേക്ക് കെ മുരളീധരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ തീരുമാനമാിട്ടുണ്ട്. കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാല്‍ ഇന്ന് പ്രഖ്യാപിക്കും. സിറ്റിങ് എം.പി. ടി.എന്‍. പ്രതാപന്‍ മത്സരിക്കില്ല. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ഥി. വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനല്‍കിയത്.

ബിജെപിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കുന്നത് എന്നാണ് സൂചനകള്‍. അപ്രതീക്ഷിത പേരുകള്‍ പട്ടികയിലുണ്ടാകുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.

Top