ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതായി ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി കൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം. കാണാതായവരുടെ കാസര്‍ഗോഡുള്ള ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്.

പാലക്കാട് സ്വദേശി യഹിയ എന്ന ബെസ്റ്റിന്‍ കൊല്ലപ്പെട്ടെന്നാണ് സന്ദേശത്തിലുള്ളത്. ഇതു സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശമാണ് കാസര്‍കോട്ടെ ബന്ധുക്കള്‍ക്ക് ലഭിച്ചത്.

അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയെന്ന് കരുതപ്പെടുന്ന പടന്നയിലെ യുവാക്കളില്‍ ടെലഗ്രാം ആപ് വഴി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന അഷ്ഫാഖ് മജീദ് എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നത്.

Top