ഇത് വിശാല്‍ തന്നെയാണോ? ‘മാര്‍ക്ക് ആന്റണി’യുടെ ഫസ്റ്റ് ലുക്ക്

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. വിശാലിന്റെ ജന്മദിനത്തില്‍ ‘മാര്‍ക്ക് ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

വേറിട്ട മേയ്‍ക്കോവറുമായിട്ടാണ് ചിത്രത്തില്‍ വിശാല്‍ എത്തുന്നത്. ഒറ്റ നോട്ടത്തില്‍ മനസിലാകാത്ത തരത്തിലാണ് ഫസ്റ്റ് ലുക്കില്‍ വിശാലുള്ളത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

Top