‘സഖാവായതിന്റെ പ്രിവിലേജാണോ’; വിനായകനെതിരെ ഉമ തോമസ്

കൊച്ചി: വിനായകനെതിരെ കടുത്ത വിമര്‍ശനവുമായ് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ഉമ തോമസ് തന്റെ ആരോപണമുന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടന്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Top