തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ; പദ്മജക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്ന് രാഹുല്‍ ചോദിച്ചു. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ നിശിതമായി വിമര്‍ശിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top