ഇന്ത്യക്കൊപ്പം കേരളവും കാത്തിരിക്കുന്നത് കനത്ത വരൾച്ചയോ ?

കൊച്ചി: ജൂൺ മാസം പിന്നിടുമ്പോൾ ഇന്ത്യ സാക്ഷിയാകുന്നത് കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും കുറവ് മഴയ്ക്ക്. തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഇന്ത്യക്ക് ലഭ്യമായിരുന്ന മഴയിൽ വൻതോതിലുള്ള കുറവാണ് ഇത്തവണ ഇന്ത്യൻ കാലാവസ്ഥാകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്താകമാനം മഴയിൽ 36% കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ കാർഷികമേഖലയെ ഇത് പ്രതികൂലമായി ബാധിക്കും.

കാലവർഷം പെയ്യാതെ പെയ്തൊഴിയുമ്പോൾ കേരളവും വരൾച്ചയുടെ നിഴലിലാണ്. പ്രവചനം തെറ്റിക്കാതെ കേരളത്തിൽ കാലവർഷം ജൂൺ എട്ടിനു തന്നെ എത്തിയെങ്കിലും, മഴയുടെ അളവിലെ ഗണ്യമായ കുറവ് സംസ്ഥാനത്ത് വൈദ്യുതപ്രതിസന്ധിയും ജലക്ഷാമവും ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വായു ചുഴലിക്കാറ്റ് കാലവർഷത്തെ ദുർബലപ്പെടുത്തുകയും ഗതി മാറ്റുകയും ചെയ്തത് ഇതിനൊരു കാരണമായി കാലാവസ്ഥാകേന്ദ്രം പറയുന്നു.

Top