പടിഞ്ഞാറന്‍ ഇറാക്കില്‍ ഐഎസ് ആക്രമണം; പത്ത് സൈനികര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാക്കില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു.

ആറ് സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ അന്‍ബാര്‍ പ്രവിശ്യയിലാണ്‌ സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക മേധാവി വ്യക്തമാക്കി.

Top