IS attack in Iraq killed 16

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിലും വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടു.

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍ തിങ്ങിനിറഞ്ഞ കഫേയിലുണ്ടായ വെടിവെപ്പിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരിക്കേറ്റു.

കഫേയിലെത്തിയ മൂന്ന് ഭീകരരാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിനുശേഷം രക്ഷപെട്ട ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ റയല്‍ മാഡ്രിഡ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അവര്‍ പ്രസ്താവനയില്‍ അറിയിച്ചു

Top