‘അന്‍വര്‍ ജിറ്റോ’ ഹാക്കര്‍ ആരാണെന്ന ഞെട്ടലില്‍ സൈബര്‍ ലോകം

hacker

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന അന്‍വര്‍ ജിറ്റോ എന്ന ഹാക്കര്‍ ആരാണെന്ന ഞെട്ടലിലാണ് സൈബര്‍ ലോകം.

അന്‍വര്‍ ജിറ്റോ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ സ്വീകരിക്കരുതെന്നും ഇയാള്‍ ഒരു ഫേസ്ബുക്ക് ഹാക്കറാണെന്നുമാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ പറയുന്നത്. ഈ റിക്വസ്റ്റ് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആര് സ്വീകരിച്ചാലും നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടും എന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ ശരിക്കും ഇത്തരത്തില്‍ പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന മെസേജിന് പിന്നില്‍ യാതൊരു ആധികാരികതയും ഇല്ലെന്നാണ് സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരില്‍ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മാത്രവുമല്ല അങ്ങനെയൊരു സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഇതിനോടകം തന്നെ ഫേസ്ബുക്ക് അധികൃതര്‍ മേല്‍പ്പറഞ്ഞ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ടാകുമെന്നും ഇവര്‍ പറയുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ ചില ഫേസ്ബുക്ക് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് കാട്ടിയുള്ള മെസേജുകള്‍ പ്രചരിച്ചിരുന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഫേസ്ബുക്കില്‍ അപരിചിതരായ ആളുകളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പക്ഷേ അത് ഇപ്പോള്‍ പ്രചരിക്കുന്ന മെസേജില്‍ പറഞ്ഞത് പോലെയായിരിക്കില്ല. നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അപരിചതര്‍ക്ക് അവസരമുണ്ടാകും എന്നതാണ് ഭീഷണി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ അടുത്തിടെ പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ് പോലുള്ള ചില സുരക്ഷാ സംവിധാനങ്ങള്‍ ഫേസ്ബുക്ക് നടപ്പാക്കിയിരുന്നു.

ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന മെസേജുകളിലൊന്ന് ഇങ്ങനെയാണ്…

നിങ്ങളുടെ മെസഞ്ചര്‍ ലിസ്റ്റില്‍ ഉള്ള എല്ലാവരെയും അറിയിക്കുക , അന്‍വര്‍ ജിറ്റോ എന്ന ഐഡിയില്‍ നിന്നും റെക്സ്റ്റ് വന്നാല്‍ ആഡ് ചെയ്യരുത് , കാരണം അയാള്‍ ഒരു ഫേസ്ബൂക് ഹാക്കര്‍ ആണ് , നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ള ആര് അക്‌സ്പറ്റ് ചെയ്താലും നിങ്ങളും ഹാക്ക് ചെയ്യപ്പെടും . അതിനാല്‍ ഈ വിവരം പെട്ടെന്ന് അറിയിക്കുക

Top