is abducts thousands of people in mosul

ജനീവ: മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സേനയുടെ മുന്നേറ്റം ശക്തമായതോടെ, ഐഎസ് ഭീകരര്‍ എണ്ണായിറത്തോളം കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി .

ഐഎസ് ഭീകരര്‍ തട്ടിയെടുത്തവരില്‍ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞ ബുധനാഴ്ച മൊസൂള്‍ നഗരത്തിലും പരിസരങ്ങളിലുമായി ഭീകരര്‍ 231 പേരെ വധിച്ചതായും യുഎന്‍ അറിയിച്ചു. ഇവരില്‍ 190 പേര്‍ ഇറാഖ് സുരക്ഷാസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണ്.

മൊസൂള്‍ നഗരത്തോടു ചേര്‍ന്ന ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നുമാണ് ആളുകളെ ബലമായി ഒഴിപ്പിച്ചു നഗരത്തിനകത്തേക്കു കൊണ്ടുപോയിട്ടുള്ളത്. ഈ മാസം 17ന് ആണ് ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന സൈനിക നീക്കം ആരംഭിച്ചത്. കുര്‍ദ് പോരാളികളും ഇറാഖ് സൈനികര്‍ക്കൊപ്പമുണ്ട്

Top