ഇരുവഴിഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ആനക്കാംപൊയില്‍ കിളിക്കല്ലിലാണ് 3 വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്.

മുക്കം നീലേശ്വരം സ്വദേശി ആദില്‍ (20), കൊടിയത്തൂര്‍ സ്വദേശി റാസിം(20), തിരുവമ്പാടി സ്വദേശി ബിന്‍ സിന്‍ (20) എന്നിവരാണ് കുടുങ്ങിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ മൂവര്‍ സംഘം 3.30 ഓടെ മലവെള്ളപ്പാച്ചിലില്‍ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു.

Top