‘ആസ്വാദനത്തെ ഇല്ലായ്മ ചെയ്യരുത്’; സംവിധായകന്‍ അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് പ്രദര്‍ശനത്തിനെത്തി. ഗോകുല്‍ സുരേഷ് ഗോപിയും ചിത്രത്തിലുണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായി എത്തിയ ട്രെയിലറിന് വന്‍സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സിനിമയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ക്ലിപ്പിങ്സ് മൊബൈലില്‍ ഷൂട്ട് ചെയ്യുകയോ കഥാസാരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു മറ്റുള്ളവരുടെ ആസ്വാദനത്തെ ഇല്ലായ്മ ചെയ്യുകയോ അരുത് എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരേഒരു അഭ്യര്‍ത്ഥന… ദയവു ചെയ്തു നിങ്ങളുടെ സിനിമയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ക്ലിപ്പിങ്സ് മൊബൈലില്‍ ഷൂട്ട് ചെയ്യുകയോ കഥാസാരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു മറ്റുള്ളവരുടെ ആസ്വാദനത്തെ ഇല്ലാഴ്മ ചെയ്യുകയോ ചെയ്യരുതേയെന്നു വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു… ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.

Top