irumugan trailer relised

പരീക്ഷണങ്ങളുടെ രാജാവാണ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. ഏറ്റവും പുതിയ ചിത്രമായ ഇരു മുഗനിലും ഇത്തരത്തിലൊരു പരീക്ഷണമാണ് വിക്രമിന്റെ കഥാപാത്രം.

ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായാണ് താരം എത്തുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരു മുഗന്റെ ഔദ്യോഗിക ടിസര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.

നിത്യാ മേനനും നയന്‍താരയും നായികാമാരായി എത്തുന്ന സിനിമയില്‍ വിക്രം ഇരട്ടവേഷത്തിലെത്തുന്നു. വിക്രം നയന്‍സ് ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

ഷിബു തമീന്‍സ് ആണു ചിത്രത്തിന്റെ നിര്‍മ്മാണം. ഹാരിസ് ജയരാജാണു സംഗീതം. ആര്‍.ഡി രാജശേഖറിന്റേതാണു ഛായാഗ്രഹണം. ചെന്നൈ, ലഡാക്ക്, ബാങ്കോക്ക്, മലേഷ്യ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ട്രെയിലര്‍ കാണാം….

https://youtu.be/L_0jexAQsB0

Top