ഐആര്‍സിടിസി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

Lalu Prasad

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ജനുവരി 19 വരെ ലാലുവിന് ജാമ്യം നല്‍കിയിരിക്കുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചത്.

അതേസമയം കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് പുറത്തിറങ്ങാനാവില്ല. കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചി ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന് മുമ്പാകെ ഹാജരാക്കിയത്. ജനുവരി 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

Top