മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തം;ഡാമിന് വിള്ളല്‍ ഉണ്ടാകാന്‍ കാരണം ഞണ്ടുകളെന്ന്…

മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന സംഭവത്തില്‍ ഡാമില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. രത്നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഡാം തകര്‍ന്ന് 14 പേര്‍ മരിച്ചിരുന്നു.അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി കാണപ്പെടാറുണ്ടെന്നും ചോര്‍ച്ച സംഭവിക്കാന്‍ കാരണം ഇവയാണെന്നും മന്ത്രി പറഞ്ഞു.

ഡാമിന്റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നേരത്തെ ഡാമിന് ചോര്‍ച്ച ഉണ്ടയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഞണ്ടുകള്‍ വര്‍ധിച്ചതോടയാണ് ഡാമിന് ചോര്‍ച്ച ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെയാണ്‌ കാണാതായത്. 15ഓളം വീടുകള്‍ ഒഴുകിപ്പോകുകയും സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെടുകയും ചെയ്തിരുന്നു.

അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

Top