വിക്രം ചിത്രം കോബ്രയിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച് ഇർഫാൻ പത്താൻ

മിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഇർഫാന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് ഇന്റർപോൾ ഉദ്യോഗസ്ഥനായ അസ്ലാൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇമേയ്ക്ക നോടികൾ, ഡെമോന്റി കോളനി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.ചിത്രം നിർമ്മിക്കുന്നത് എസ്. എസ് ലളിത് കുമാറാണ്.

Top