ഇര്‍ഫാന്‍ഖാന്റെ ഹോളിവുഡ് ചിത്രം ‘പസില്‍’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്റെ പുതിയ ഹോളിവുഡ് ചിത്രം പസിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സാധാരണ കുടുംബത്തിന്റെ കഥ ഹൃദയത്തെ സ്പര്‍ശിക്കും വിധമാണ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും ആരാധകര്‍ക്ക് മനസിലാവും.

ഒരു സ്ത്രീയുടെ കഥയായാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനിയായ യുവതി തന്റെ ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം ജീവിക്കുന്നു. തുടര്‍ന്ന് അവളുടെ ജന്മദിനത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ സംഭവവുമാണ് ചിത്രത്തിലുള്ളത്. സ്‌കോട്ടിഷ് നായികയായ കെല്ലി മക്‌ഡൊണാള്‍ഡാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2016 ല്‍ പുറത്തിറങ്ങിയ ഇന്‍ഫെര്‍നോ ആണ് ഇര്‍ഫാന്റെ പുറത്തിറങ്ങിയ അവസാന ഹോളിവുഡ് ചിത്രം. ജൂലൈ 13 നാണ് പസില്‍ തിയേറ്ററുകളില്‍ എത്തുക. നിലവില്‍ അസുഖ ബാധിതനായ ഇര്‍ഫാന്‍ ചികിത്സയിലാണ്.

Top